ഉത്തര്‍പ്രദേശില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്

സ്വന്തം ലേഖകന്‍

ലുലു ഗ്രൂപ്പ് ഉത്തര്‍പ്രദേശില്‍ നാലു ഷോപ്പിങ് മാളുകള്‍ സ്ഥാപിക്കും. ലഖ്നൗവില്‍ സ്ഥാപിക്കുന്ന ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മാള്‍ നിര്‍മാണം പുരോഗമിക്കുകയാണ്. 70 ശതമാനം നിര്‍മാണം പൂര്‍ത്തിയായെന്നും അടുത്തവര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുമെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാനും മലയാളിയുമായ എം.എ. യൂസുഫലി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ നടക്കുന്ന നിക്ഷേപക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

നേരത്തേ പ്രഖ്യാപിച്ച വാരാണസി, നോയിഡ മാളുകള്‍ക്ക് പുറമെ സാഹിബാബാദിലും പുതിയ ഷോപ്പിങ് മാള്‍ പണിയുമെന്ന് നിക്ഷേപകസംഗമത്തില്‍ എം.എ. യൂസുഫലി പറഞ്ഞു. ഓരോ മാളിനും 2000 കോടിയോളം രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ഓരോ മാളിലും 5000 തൊഴിലവസരങ്ങളും സൃഷ്ടിക്കും.