സ്വന്തം ലേഖകന്‍
ലോകത്തിലെ ആദ്യത്തെ പറക്കുന്ന സ്വകാര്യ കാര്‍ ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയിലേക്ക് പറന്നെത്താന്‍ ഒരുങ്ങുകയാണ്. പേര്‍സണല്‍ എയര്‍ ലാന്‍ഡിംഗ് വെഹിക്കിള്‍ എന്നാണ് കാറിന്‍റെ പേര്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചതായും സാങ്കേതിക വിവരങ്ങള്‍ നല്‍കിയതായും കമ്പനിയുടെ സഹ ചെയര്‍മാന്‍ ജാന്‍ പീറ്റര്‍ കോന്നിംഗ് ഒരു പരിപാടിയില്‍ പറഞ്ഞു.
ഈ പറക്കും കാറില്‍ രണ്ട് പേര്‍ക്ക് ഇരിക്കാനും കരയിലും വായുവിലും സഞ്ചരിക്കാനും കഴിയും. വായുവില്‍, ഈ കാറിന് മണിക്കൂറില്‍ 200 മൈല്‍ വേഗതയില്‍ പറക്കാന്‍ കഴിയും, റോഡില്‍ മണിക്കൂറില്‍ 100 മൈല്‍ വേഗതയും വാഹനത്തിന് കൈവരിക്കാന്‍ സാധിക്കും. കാറിന്‍റെ ഉത്പാദനം അതിവേഗം നെതര്‍ലാന്‍ഡില്‍ നടക്കുകയാണ്. ഈ കാറിന്‍റെ വില ഏകദേശം 2.68 കോടി രൂപയാണ്.

