സ്വന്തം ലേഖകന്‍
കൊറോണയുടെയും ലോക്ക്ഡൗണിന്‍റെയും പശ്ചാത്തലത്തില്‍ ഇലക്ട്രോണിക്സ് ഗൃഹോപകരണ നിര്‍മാതാക്കളായ സാംസങ്ങും മൊബൈല്‍ ഹാന്‍ഡ് സെറ്റ് കമ്പനികളായ വണ്‍പ്ലസ്, ഒപ്പോ തുടങ്ങിയവയും വാറന്‍റി കാലാവധി ഉയര്‍ത്തി. മാര്‍ച്ച് 20-നും ഏപ്രില്‍ 30-നും ഇടയില്‍ വാറന്‍റി അവസാനിക്കുന്ന ഉത്പന്നങ്ങള്‍ക്ക് 2020 മേയ് 31 വരെയാണ് സാംസങ് കാലാവധി നീട്ടിനല്‍കിയത്.
മാര്‍ച്ച് ഒന്നിനും മേയ് 30-നും ഇടയില്‍ വാറന്‍റി അവസാനിക്കുന്ന ഉത്പന്നങ്ങള്‍ക്ക് വണ്‍പ്ലസ് മേയ് 31 വരെ സമയം അനുവദിച്ചു. ഒപ്പോയാകട്ടെ, ഓണ്‍ലൈന്‍ റിപ്പയര്‍ സര്‍വീസ് ഒരുക്കിയിട്ടുണ്ട്. അതില്‍ ശരിയാകാത്തവര്‍ക്ക് കൂടുതല്‍ സമയം അനുവദിക്കും. ഷഓമി ഉള്‍പ്പെടെ കൂടുതല്‍ കമ്പനികള്‍ വരും ദിവസങ്ങളില്‍ വാറന്‍റി സമയം നീട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

