സ്വന്തം ലേഖകന്‍
കൊറോണവൈറസ് ബാധ മൊബൈല്‍ വിപണിയെ മോശമായി ബാധിക്കുന്നു. ചൈനീസ്കമ്പനികളായ റിയല്‍മിയും റെഡ്മിയും പ്രൊഡക്ട് ലോഞ്ചിംഗ് പരിപാടികള്‍ നിര്‍ത്തിവെച്ചു. ഇന്നലെ ന്യൂഡല്‍ഹിയില്‍ ഇന്ദിര ഗാന്ധി സ്റ്റേഡിയത്തില്‍ നടക്കാനിരുന്ന റിയല്‍മി 6 സീരിസിന്‍റെ അവതരണ പരിപാടിയാണ് കമ്പനി റദ്ദാക്കിയത്.
ട്വിറ്ററിലൂടെയാണ് റിയല്‍മി സിഇഒ മാധവ് സേത്ത് ഇക്കാര്യം അറിയിച്ചത്. ഫോണിന്‍റെ ലോഞ്ചുമായി മുന്നോട്ട് പോകുമെന്നും ഓണ്‍ലൈന്‍ സ്ട്രീമിംഗ് നടക്കുമെന്നും സേത്ത് അറിയിച്ചു. 12ന് നടക്കാനിരുന്ന റെഡ്മി നോട്ട് 9 സീരിസിന്‍റെ ലോഞ്ച് ആണ് ഷവോമി റദ്ദാക്കിയത്.

