ലോക്ക്ഡൗണ്‍; റദ്ദാക്കിയ വിമാന ടിക്കറ്റുകളുടെ മുഴുവന്‍ തുകയും തിരിച്ചുനല്‍കണം

സ്വന്തം ലേഖകന്‍

 

ലോക്ക്ഡൗണിനെത്തുടര്‍ന്ന് വിമാന ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുന്ന യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചുനല്‍കണമെന്ന് വിമാനക്കമ്പനികളോട് കേന്ദ്ര വ്യോമയാന മന്ത്രാലയം. ക്യാന്‍സലേഷന്‍ ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.

 

ആദ്യ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 25 മുതല്‍ രണ്ടാം ലോക്ക് ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്നുവരെ വിമാനടിക്കറ്റുകള്‍ ബുക്കുചെയ്തിട്ടുള്ള എല്ലാവര്‍ക്കും ക്യാന്‍സലേഷന്‍ ചാര്‍ജ് ഈടാക്കാതെ മുഴുവന്‍ തുകയും തിരിച്ചു നല്‍കണമെന്നാണ് നിര്‍ദേശം.