പരിഷ്കരിച്ച ഹ്യുണ്ടായ് വെര്‍ണ മാര്‍ച്ചില്‍

സ്വന്തം ലേഖകന്‍

 

ഹ്യുണ്ടായിയുടെ ജനപ്രിയ സെഡാന്‍ വെര്‍ണയുടെ ഫേസ്ലിഫ്റ്റ് മോഡല്‍ മാര്‍ച്ച് അവസാനത്തോടെ പുറത്തിറങ്ങും. പുതിയ വാഹനത്തിന്‍റെ ടീസര്‍ ചിത്രങ്ങള്‍ കമ്പനി പുറത്തിവിട്ടു. മുന്‍വശത്ത് തികച്ചും വ്യത്യസ്തമായ ഗ്രില്ലാണ് ഒരുക്കിയിട്ടുള്ളത്. ഹെഡ്ലൈറ്റിനും എല്‍ഇഡി ലൈറ്റിനുമെല്ലാം വ്യത്യാസം വന്നിട്ടുണ്ട്. പിന്നിലെ ബംബറും ടെയില്‍ ലാമ്പുമെല്ലാം പരിഷ്കരിച്ചു. വെന്യുവില്‍ ഉപയോഗിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും ക്രെറ്റയിലേതിന് സമാനമായ 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനും വെര്‍ണയില്‍ പ്രതീക്ഷിക്കാം.