പുത്തന്‍ യൂനീകോണ്‍ എത്തി

സ്വന്തം ലേഖകന്‍

 

യൂനികോണ്‍ ബൈക്കിന്‍റെ ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള പുതിയ പതിപ്പ് ഹോണ്ട പുറത്തിറക്കി. 93,593 ആണ് എക്സ് ഷോറൂം (ഡല്‍ഹി) വില . മികച്ച പ്രകടനവും കാര്യക്ഷമതയും നല്‍കുന്ന 160 സി സി എന്‍ജിനാണ് യൂനികോണ്‍ ബി എസ് -6ന്‍റെ പ്രത്യേകത. ഇന്ത്യയില്‍ഹോണ്ട അവതരിപ്പിച്ച ആദ്യ മോട്ടോര്‍ സൈക്കിളാണ് യൂനികോണ്‍. പുതിയ മോഡലിന് വില അല്‍പ്പം കൂടും.

 

ഒറ്റനോട്ടത്തില്‍ ശ്രദ്ധിക്കാന്‍ പാകത്തിനുള്ള ഡിസൈന്‍ മാറ്റങ്ങള്‍ പുതിയ യൂനികോണിലില്ല. ഹോണ്ട ഇക്കോ ടെക്നോളജി, ഫ്യുവല്‍ ഇന്‍ജക്ഷന്‍ സാങ്കേതിക വിദ്യ എന്നിവ കൂടിച്ചേര്‍ന്ന പുതിയ 162.7 സിസി സിംഗിള്‍ സിലിന്‍ഡര്‍ എന്‍ജിന്‍ 7,500 അര്‍ പി എമ്മില്‍ 12.73 ബി എച് പി പവര്‍ ആണ് നിര്‍മിക്കുന്നത്.