ഇന്ത്യന്‍ സാമ്പത്തിക രംഗം ശക്തിയോടെ ഉയര്‍ത്തെഴുനേല്‍ക്കും: രത്തന്‍ ടാറ്റ

സ്വന്തം ലേഖകന്‍

 

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സാമ്പത്തിക വിദഗ്ധരുള്‍പ്പടെയുള്ളവര്‍ തകര്‍ച്ച പ്രവചിക്കുന്നതിനിടെ ആശ്വാസമാവുകയാണ് രത്തന്‍ ടാറ്റ എന്ന ബിസിനസ് അതികായന്‍റെ വാക്കുകള്‍.

അദ്ദേഹത്തിന്‍റെ വാക്കുകളിലൂടെ - 'കൊറോണ വൈറസ് പ്രതിസന്ധിയെത്തുടര്‍ന്ന് സാമ്പത്തിക രംഗം തകിടംമറിയുമെന്നാണ് വിദഗ്ധര്‍ പലരും പ്രവചിക്കുന്നത്. ഇത്തരം വിദഗ്ധരെക്കുറിച്ച് അധികമൊന്നും എന്ന് എനിക്കറിയില്ല. ഇത്തരക്കാര്‍ക്ക് മനുഷ്യന്‍റെ സ്ഥിരോത്സാഹത്തെക്കുറിച്ചും, കൂട്ടായ പ്രയത്നത്തെക്കുറിച്ചും കാര്യമായൊന്നും അറിയില്ലെന്ന കാര്യം എനിക്കറിയാം. വിദഗ്ധരെ പൂര്‍ണ വിശ്വാസത്തിലെടുക്കുകയാണെങ്കില്‍ രണ്ടാം ലോക മഹായുദ്ധത്തിലെ സമ്പൂര്‍ണ തകര്‍ച്ചക്ക് ശേഷം ജപ്പാന് ഭാവിയേ ഉണ്ടാകുമായിരുന്നില്ല. വിദഗ്ധരാണ് ശരിയെങ്കില്‍ ഇസ്രയേല്‍ ലോക ഭൂപടത്തില്‍ നിന്ന് എന്നെന്നേക്കുമായി തുടച്ചു നീക്കപ്പെടുമായിരുന്നു. അതും സംഭവിച്ചിട്ടില്ല.വായുചലന ശാസ്ത്രമനുസരിച്ച് വലിയ തേനീച്ചകള്‍ക്ക് പറക്കാനാവില്ല. പക്ഷെ അവ പറക്കുന്നുണ്ട്. കാരണം അവയ്ക്ക് വായു ചലന ശാസത്രത്തിന്‍റെ തത്വങ്ങള്‍ അറിയില്ല. വിദഗ്ധര്‍ പറഞ്ഞതനുസരിച്ചാണെങ്കില്‍ 1983 ലോക കപ്പില്‍ നമ്മള്‍ എവിടെയും എത്തുമായിരുന്നില്ല. വിദഗ്ധരുടെ അഭിപ്രായമനുസരിച്ചായിരുന്നെങ്കില്‍ ഒളിമ്പിക്സില്‍ നാല് സ്വര്‍ണമെഡല്‍ നേടിയ അമേരിക്കന്‍ വനിത വില്‍മ റുഡോള്‍ഫിന് ഓടാന്‍ പോയിട്ട് പരസഹായമില്ലാതെ നടക്കാന്‍ പോലും കഴിയില്ലായിരുന്നു. വിദഗ്ധര്‍ പറഞ്ഞതനുസരിച്ച് അരുണിമ സിന്‍ഹയ്ക്ക് സാധാരണ ജീവിതം നയിക്കുവാന്‍ പോലും ബുദ്ധിമുട്ടാകുമായിരുന്നു. എന്നാലവര്‍ എവറസ്റ്റ് കീഴടക്കി. കൊറോണ വൈറസും വ്യത്യസ്തമല്ല. കൊറോണയെ നമ്മള്‍ അടിയറവ് പറയിക്കുമെന്നതിലും, ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ പൂര്‍വാധികം ശക്തിയോടെ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നതിലും എനിക്കൊരു സംശയവുമില്ല.'