സ്വന്തം ലേഖകന്‍
ലോക്ഡൗണ്‍ മേയ് മൂന്നുവരെ ദേശീയതലത്തില്‍ നടപ്പാക്കുന്നുണ്ടെങ്കിലും ഏപ്രില്‍ 20 മുതല്‍ തന്നെ ദേശീയപാതകളില്‍ ടോള്‍പിരിവ് പുനരാരംഭിക്കാന്‍ എന്‍.എച്ച്.എ.ഐ. നടപടി ആരംഭിച്ചു. അതോറിറ്റി നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ടോള്‍ പിരിവ് ആരംഭിക്കുന്നതെന്നാണ് വിവരം. കോവിഡ് വ്യാപനപ്രതിരോധ നടപടിയുടെ ഭാഗമായി ലോക്ഡൗണ്‍ നടപ്പാക്കിത്തുടങ്ങിയപ്പോഴാണ് ടോള്‍പിരിവും നിര്‍ത്തിയത്.

