കൊവിഡ്: മികച്ച ഓഫറുകളുമായി മൊബൈല്‍ കമ്പനികള്‍

സ്വന്തം ലേഖകന്‍

 

കൊവിഡ് 19 വ്യാപനം തടയാനായി രാജ്യം 21 ദിവസം അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്കായി ആകര്‍ഷകമായ ഓഫറുമായി മൊബൈല്‍ കമ്പനികള്‍. ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ തുടങ്ങിയ കമ്പനികളാണ് 300 രൂപക്ക് താഴെ ദിവസേന 1.5 മുതല്‍ രണ്ട് ജി ബി വരെയുള്ള ഓഫറുമായി രംഗത്തെത്തിയത്.

 

251 രൂപയുടെ പ്ലാനാണ് ജിയോ അവതരിപ്പിച്ചത്. 51 ദിവസം കാലാവധിയുളള പ്ലാനില്‍ പ്രതിദിനം രണ്ട് ജി ബി ഡാറ്റയാണ് നല്‍കുന്നത്. അതായത് കാലാവധി പൂര്‍ത്തിയാകും മുമ്പ് 102 ജി ബി ഡാറ്റ ലഭിക്കും. 300 എം ബി പി എസ് വേഗതയാണ് ലഭിക്കുക. 249 രൂപക്ക് 1.5 ജി ബി ഡാറ്റയുമായി എയര്‍ടെലും വോഡാഫോണും രംഗത്തെത്തിയിട്ടുണ്ട്.