ഓണ്‍ലൈന്‍ ഭക്ഷണവുമായി ആമസോണ്‍ ഇന്ത്യയിലേക്ക്

സ്വന്തം ലേഖകന്‍

ഓണ്‍ലൈന്‍ ഭക്ഷണവിതരണവുമായി ആമസോണ്‍ ഇന്ത്യയിലേക്ക്. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ കറ്റാമരനുമായി ചേര്‍ന്നാണ് ആമസോണ്‍ ഓണ്‍ലൈന്‍ ഭക്ഷണവിതരണ രംഗത്ത് പ്രവര്‍ത്തിക്കുക. സെപ്തംബറോടെ പ്രവര്‍ത്തനം ആരംഭിക്കും. കടുത്ത മത്സരം നിലനില്‍ക്കുന്ന ഓണ്‍ലൈന്‍ ഭക്ഷണവിതരണമേഖലയില്‍ ആമസോണ്‍കൂടി എത്തുന്നതോടെ മത്സരം കടുത്തതാകും.

 

രാജ്യത്ത് ഓണ്‍ലൈന്‍വഴി ഭക്ഷണം വാങ്ങുന്നവരുടെ നിരക്ക് 176 ശതമാനമായി കൂടിയെന്നാണ് കണക്ക്. 2016 ല്‍ ആരംഭിച്ച പ്രൈം സര്‍വീസിലൂടെയാണ് ഇന്ത്യയില്‍ ആമസോണ്‍ ചുവടുറപ്പിച്ചത്. കടുത്ത മത്സരത്തെ തുടര്‍ന്ന് അമേരിക്കയിലെ ഓണ്‍ലൈന്‍ ഭക്ഷണവിതരണം കഴിഞ്ഞ മാസം ആമസോണ്‍ അവസാനിപ്പിച്ചിരുന്നു.