സ്വന്തം ലേഖകന്‍
കോര്‍പ്പറേറ്റ് കമ്പനികളിലെ തട്ടിപ്പുകള്‍ പുറത്ത് കൊണ്ടുവരുന്നവര്‍ക്ക് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഇന്ത്യ (സെബി) പാരിതോഷികം പ്രഖ്യാപിച്ചു. കമ്പനികളിലെ തട്ടിപ്പിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് തട്ടിപ്പ് തുകയുടെ 10 ശതമാനം പാരിതോഷികമായി നല്‍കുമെന്നാണ് സെബിയുടെ പ്രഖ്യാപനം. പരമാവധി ഒരു കോടി രൂപയാണ് പാരിതോഷികമായി ലഭിക്കുക. ആഭ്യന്തര വിപണികളില്‍ നിന്ന് വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ നിക്ഷേപം പിന്‍വലിക്കുന്ന സാഹചര്യത്തിലാണ് സെബിയുടെ ഈ നീക്കം. ജൂലായിലും ഓഗസ്റ്റിലുമായി 21,000 കോടി രൂപയുടെ നിക്ഷേപമാണ് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ മൂലധന വിപണികളില്‍ നിന്നു പിന്‍വലിച്ചത്.

