സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില: പവന് 28,320 രൂപ

സ്വന്തം ലേഖകന്‍

സ്വര്‍ണ്ണ വിലയില്‍ റെക്കോര്‍ഡ് വര്‍ധന. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 3540 രൂപയായി. പവന് 320 രൂപ ഉയര്‍ന്ന് 28, 320 രൂപ. രാജ്യാന്തര വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണവില ഉയരാന്‍ കാരണം. ഓഗസ്റ്റ് 15ന് പവന് 28,000 രൂപയായെങ്കിലും പിന്നീട് ഇത് 27,840 ലേയ്ക്ക് താഴ്ന്നിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം 28,000 ലേയ്ക്കു തന്നെ തിരിച്ചെത്തുകയും ചെയ്തു. ട്രോയ് ഔണ്‍സിന് 26 ഡോളര്‍ വര്‍ധിച്ചു 1526 ഡോളറാണ് രാജ്യാന്തര വിപണിയിലെ സ്വര്‍ണവില. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഉള്ള ഇടിവും മാന്ദ്യ സൂചനകള്‍ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേയ്ക്ക് തിരിയാന്‍ ആഗോള വ്യാപകമായി നിക്ഷേപകരെ പ്രേരിപ്പിച്ചതും വില വര്‍ധിക്കാനിടയാക്കി.