സ്വന്തം ലേഖകന്‍
പ്ലാസ്റ്റിക് പാക്കിങ് പൂര്‍ണമായി ഒഴിവാക്കാന്‍ ഫ്ലിപ്കാര്‍ട്ട്. 2021ഓടെ പുനഃചംക്രമണം ചെയ്യാന്‍ കഴിയാത്ത പ്ലാസ്റ്റിക് ഉപയോ?ഗിച്ചുള്ള പാക്കിങ് അവസാനിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. തുടക്കമെന്ന നിലയില്‍ ആ?ഗസ്തില്‍ ഒറ്റത്തവണ ഉപയോ?ഗിക്കുന്ന പ്ലാസ്റ്റിക്ക് ഉപയോഗം 25 ശതമാനം കുറച്ചു. പുനഃചംക്രമണം നടത്താന്‍ കഴിയാത്ത പ്ലാസ്റ്റിക് പൂര്‍ണമായി ഒഴുവാക്കാനായി വിവിധ പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്. പ്ലാസ്റ്റിക്കിന് പകരം പേപ്പര്‍ തുടങ്ങിയ പരിസ്ഥിതി സൗഹൃദ വസ്തുകള്‍ ഉപയോ?ഗിച്ചാണ് പാക്കിങ് നടത്തുക. സുസ്ഥിര ആവാസവ്യവസ്ഥയ്ക്കായി കമ്പനി സ്വീകരിക്കുന്ന പ്രധാന നടപടിയാണിതെന്ന് ഫ്ലിപ്കാര്‍ട്ട് സി.ഇ.ഒ. കല്യാണ്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു.

