ട്രൂ കോളര്‍ ഡൗണ്‍ലോഡ് ചെയ്തവര്‍ 50 കോടി

സ്വന്തം ലേഖകന്‍

ഫോണ്‍ ചെയ്യുന്നവരെ തിരിച്ചറിയാനുള്ള ആപ്പ് ട്രൂ കോളര്‍ ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണം 50 കോടി കടന്നു. പ്രതിദിനം ട്രൂ കോളര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 15 കോടിയാണ്. അതേസമയം, വാട്സാപ്പിനും ഫെയ്സ്ബുക്ക് മെസഞ്ചറിനും പിന്നാലെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ആശയവിനിമയ ആപ്പായും ട്രൂ കോളര്‍ മാറി.

 

ഈ വളര്‍ച്ച ഉപയോക്താക്കള്‍ക്ക് കമ്പനിയിലുള്ള വിശ്വാസ്യതയുടെ പ്രതിഫലനമാണെന്ന് കമ്പനി സി.ഇ.ഒ. അലന്‍ മാമെഡി പറഞ്ഞു. അടുത്തിടെ ആപ്പ് പ്രീമിയര്‍ വിഭാഗത്തില്‍ നിരവധി പുതിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രീമിയം ആപ് വാങ്ങുന്നവര്‍ക്ക് പരസ്യം കാണേണ്ടിവരില്ല. അതിനൊപ്പം കോള്‍ റെക്കോര്‍ഡിങ്, പ്രീമിയം ബാഡ്ജ് തുടങ്ങിയ സേവനങ്ങളും ലഭിക്കും. സ്വീഡിഷ് ആസ്ഥാനമായ കമ്പനിയില്‍ പകുതിയിലധികം ജീവനക്കാരും ഇന്ത്യക്കാരാണ്.