സ്വന്തം ലേഖകന്‍
ലുലു ഗ്രൂപ്പിന് കീഴിലുള്ള ബ്രാന്‍ഡ് റീട്ടെയിലിങ് കമ്പനിയായ ടേബിള്‍സും ചൈനീസ് ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡായ യോയോസോയുമായി സഹകരിച്ച് ബാംഗ്ലൂരില്‍ രണ്ട് ഔട്ട്ലറ്റുകള്‍ തുറന്നു. ലോകത്തെമ്പാടുമുള്ള സ്റ്റോറുകളിലൂടെ ഫാഷന്‍ ലൈഫ്സ്റ്റൈല്‍ രംഗത്തെ അയ്യായിരത്തില്‍പ്പരം ഉത്പന്നങ്ങളാണ് യോയോസോ ബ്രാന്‍ഡില്‍ വിപണനം ചെയ്യുന്നത്.
ടേബിള്‍സ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹമ്മദും യോയോസോ സ്ഥാപിക മാ ഹുവാനും ചേര്‍ന്ന് കഴിഞ്ഞ മാസം സഹകരണത്തിനുള്ള ധാരണപാത്രത്തില്‍ ഒപ്പിട്ടിരുന്നു. ലുലു ഗ്രൂപ്പിന് ലൈഫ്സ്റ്റൈല്‍ മേഖലയില്‍ സാനിധ്യം ഉണ്ടായിരുന്നില്ല, ഇതാണ് ഇപ്പോള്‍ അവസാനിക്കുന്നത്. യോയോസോ ഷോറൂമുകളിലൂടെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ഫാഷന്‍ ലൈഫ്സ്റ്റൈല്‍ ഉത്പന്നങ്ങള്‍ വിപണനം ചെയ്യാനാണ് ടേബിള്‍സ് ഉദ്ദേശിക്കുന്നതെന്ന് അദീബ് അഹമ്മദ് പറഞ്ഞു.
2014 ല്‍ പ്രവര്‍ത്തനം ആരംഭിച്ച യോയോസോക്ക് വിവിധ രാജ്യങ്ങളിലായി ആയിരത്തിലധികം ഔട്ട്ലറ്റുകളുണ്ട്. ഹെല്‍ത്ത്, സ്പോര്‍ട്സ്, ടോയ്സ്, ബേബി കെയര്‍, വിമന്‍സ് വിയര്‍ തുടങ്ങിയ മേഖലയിലെല്ലാം യോയോസോക്ക് ഉത്പന്നങ്ങളുണ്ട്. ബാംഗ്ലൂരിന് പുറമെ പുണെ, ഗാസിയാബാദ്, മംഗലാപുരം തുടങ്ങിയ നഗരങ്ങളിലും ഉടന്‍ ഔട്ട്ലറ്റുകള്‍ തുറക്കും. മൂന്ന് വര്‍ഷത്തിനകം ഇന്ത്യയില്‍ 100 സ്റ്റോറുകളാണ് ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

