സ്വന്തം ലേഖകന്‍
എന്തും ഏതും ഓണ്‍ലൈനില്‍ ലഭിക്കുന്ന കാലമാണ്. ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്നത് മൊബൈല്‍ ഫോണുകളാണ്. ഈ വര്‍ഷത്തെ രണ്ടാം പാദ കണക്കെടുപ്പില്‍ ഓണ്‍ലൈന്‍ മൊബൈല്‍ വില്‍പ്പനയില്‍ 26 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. 46 ശതമാനം വളര്‍ച്ച നേടി ഷവോമിയാണ് ഒന്നാമത്. റിയല്‍മീ, സാംസങ് കമ്പനികളും തൊട്ടുപിന്നിലുണ്ട്. കടകളില്‍ നിന്ന് നേരിട്ടുള്ള മൊബൈല്‍ വില്‍പ്പനയില്‍ നാല് ശതമാനം ഇടിവുണ്ടായി.
സി.എം.എം.എസ് നടത്തിയ ഏറ്റവും പുതിയ ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രോ സിരീസ്, റെഡ്മി 6 എ, റെഡ്മി നോട്ട് 6 പ്രോ, റെഡ്മി ഗോ എന്നിവയാണ് വില്‍പ്പനയില്‍ കുതിച്ചുകയറ്റം നടത്തിയത്. 15,000 - 20,000 രൂപയില്‍ ഈ മൂന്ന്ബ്രാന്‍ഡുകളുടെയും മൊബൈലുകള്‍ ലഭ്യമാകുന്നതാണ് ഓണ്‍ലൈനില്‍ കൂടുതല്‍ വില്‍പ്പന നടക്കാന്‍ കാരണം.

