സ്വന്തം ലേഖകന്‍
ടൈ കേരള സംഘടിപ്പിക്കുന്ന വനിതാ സംരംഭക സമ്മേളനം സെപ്റ്റംബര്‍ 21ന് കൊച്ചിയില്‍ നടക്കും.ഡിജിറ്റല്‍ യുഗത്തില്‍ വനിതാ സംരംഭകര്‍ പ്രവര്‍ത്തനത്തില്‍ വരുത്തേണ്ട ഡിജിറ്റല്‍ മാറ്റങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. സ്ത്രീ സംരംഭകത്വ വിജയകഥകള്‍ അവതരിപ്പിക്കും. കൂടുതല്‍പേരെ സംരംഭകരാക്കാന്‍ പ്രത്യേക സെഷനുകള്‍ നടക്കും. വനിതാ സംരംഭകര്‍ക്കു പുറമേ സ്റ്റാര്‍ട്ടപ്പുകള്‍, ടെക്നിക്കല്‍ വിദ്യാര്‍ഥിനികള്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ക്കും സമ്മേളനത്തില്‍ പങ്കെടുക്കാം. സ്ത്രീകള്‍ക്കു പിന്നിലെ ശക്തിയാകുന്ന ജീവിത പങ്കാളികള്‍ക്കും ബിസിനസ് പങ്കാളികള്‍ക്കും ഈ വനിതാ സംരംഭക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്.
കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍, കെപിഎം ജി പീപ്പിള്‍ പെര്‍ഫോമന്‍സ് ആന്‍ഡ് കള്‍ച്ചര്‍ മേധാവി ശാലിനി പിള്ള, ചെന്നൈ ഏന്‍ജല്‍ സാരഥി പത്മ ചന്ദ്രശേഖരന്‍, സിനിമാ സംവിധായകയും തിരക്കഥാകൃത്തുമായ അഞ്ജലി മേനോന്‍, ടൈ കോയമ്പത്തൂര്‍ പ്രസിഡന്‍റ് ഹേമലത അണ്ണാമലൈ, ഗായിക ഉഷാ ഉതുപ്പ് തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംസാരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് https://tieconkerala.org/women-in-business/ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

