ഏറ്റവും മികച്ച കമ്പനികളുടെ ഫോബ്സ് പട്ടികയില്‍ 17 ഇന്ത്യന്‍ കമ്പനികള്‍

സ്വന്തം ലേഖകന്‍

ഫോബ്സ് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച കമ്പനികളുടെ പട്ടികയില്‍ 17 ഇന്ത്യന്‍ കമ്പനികള്‍ ഇടം നേടി. ഇന്ത്യന്‍ ഐടി കമ്പനിയായ ഇന്‍ഫോസിസ് പട്ടികയില്‍ മൂന്നാം സ്ഥാനം നേടി. 2018 ലെ 31-ാം സ്ഥാനത്ത് നിന്നാണ് ഇന്‍ഫോസിസ് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.

 

ആഗോള പെയ്മെന്‍റ് ടെക്നോളജി കമ്പനിയായ വിസയാണ് ഒന്നാം സ്ഥാനത്ത്. ഇറ്റാലിയന്‍ കാര്‍ നിര്‍മാതാക്കളായ ഫെരാരി രണ്ടാം സ്ഥാനം നേടി. പട്ടികയില്‍ ഉള്‍പ്പെട്ട ആദ്യ പത്ത് കമ്പനികള്‍ താഴെ പറയുന്നവയാണ്. വിസ (1) ഫെറാറി (2) ഇന്‍ഫോസിസ് (3) നെറ്റ്ഫ്ലിക്സ് (4) പേപാല്‍ (5) മൈക്രോസോഫ്റ്റ് (6) വാള്‍ട്ട് ഡിസ്നി (7) ടൊയോട്ട മോട്ടോര്‍ (8) മാസ്റ്റര്‍കാര്‍ഡ് (9) കോസ്റ്റ്കോ ഓള്‍സെയിന്‍ (10).