സ്വന്തം ലേഖകന്‍
കേരളത്തിലെ സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപം നടത്താന്‍ ട്വിറ്റര്‍ സ്ഥാപകന്‍. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീവ് എന്ന സ്റ്റാര്‍ട്ടപ്പിലാണ് ട്വിറ്റര്‍ സഹസ്ഥാപകന്‍ ബിസ് സ്റ്റോണ്‍ നിക്ഷേപം നടത്തുക. കോവളത്തു നടക്കുന്ന ഹഡില്‍ കേരള 2019 സ്റ്റാര്‍ട്ടപ്പ് സമ്മേളന ഉദ്ഘാടന ചടങ്ങിലായിരുന്നു ബിസ് സ്റ്റോണ്‍ തീരുമാനം പ്രഖ്യാപിച്ചത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു പ്രഖ്യാപനം.
ഭിന്നശേഷിയെ അതിജീവിച്ച് വിജയം കൈവരിച്ച സഞ്ജയ് നെടിയറ എന്ന യുവസംരംഭകനാണ് സീവിനു തുടക്കമിട്ടത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നവര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന തരത്തില്‍ വെബ്സൈറ്റ് തുടങ്ങുന്നതു മുതല്‍ ഡിജിറ്റല്‍ കൈയൊപ്പുകളും ഇന്‍വോയ്സ് അടക്കമുള്ള ധനവിനിമയവും സാധ്യമാക്കുന്നതുമായ പ്രവര്‍ത്തനമാണ് സീവ് നടത്തുന്നത്. ഇപ്പോള്‍ അമേരിക്കന്‍ വിപണിയില്‍ പ്രവര്‍ത്തിക്കുന്ന സീവ് യൂറോപ്പിലേക്ക് ഉടനെയെത്തും.
നേരത്തെ, ഇന്ത്യയിലെ ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളില്‍ നേരിട്ട് നിക്ഷേപം നടത്തുമെന്ന് ഫേസ്ബുക്ക് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ അജിത് മോഹന്‍ അറിയിച്ചിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ് സമ്മേളനമായ 'ഹഡില്‍ കേരള'യുടെ രണ്ടാം പതിപ്പ് ഇന്ന് സമാപിക്കും.

