മത്സരം നേരിടാനാവാതെ സാംസംഗ് ചൈന വിടുന്നു

സ്വന്തം ലേഖകന്‍

 

സ്മാര്‍ട്ട്ഫോണ്‍ ഉത്പാദന രംഗത്തെ വമ്പന്‍മാരാണ് ചൈന. അവരോട് ഏറ്റുമുട്ടാനാവാതെ സാംസംഗ് ചൈനയില്‍ ഉത്പാദനം അവസാനിപ്പിച്ചു. ചൈനീസ് എതിരാളികളില്‍ നിന്നുള്ള മത്സരം നേരിടാന്‍ കഴിയാതെ വന്നതോടെയാണ് സാംസംഗ് ചൈനയിലെ പ്ലാന്‍റ് പൂട്ടിയത്. സാംസംഗിനെ കൂടാതെ സോണിയും ചൈനയിലെ പ്ലാന്‍റ് അടക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ബീജിംഗിലെ പ്ലാന്‍റിനാണ് സോണി പൂട്ടിടുന്നത്.

 

സ്മാര്‍ട്ട്ഫോണ്‍ പ്ലാന്‍റ് അടയ്ക്കുകയാണെന്നും തായ്ലന്‍ഡില്‍ മാത്രമേ സ്മാര്‍ട്ട്ഫോണുകള്‍ നിര്‍മ്മിക്കുകയുള്ളൂവെന്നും സോണി അറിയിച്ചിരുന്നു. എന്നാല്‍ ആപ്പിള്‍ ഇപ്പോഴും ചൈനയില്‍ ഉത്പാദനം തുടരുന്നുണ്ട്. ചൈനീസ് വിപണിയില്‍ സാംസംഗ് പങ്ക് ഈ വര്‍ഷം ആദ്യ പാദത്തില്‍ 1 ശതമാനമായി ചുരുങ്ങിയിരുന്നു. 2013 മധ്യത്തില്‍ ഇത് 15 ശതമാനമായിരുന്നു. അതിവേഗം വളരുന്ന ആഭ്യന്തര ബ്രാന്‍ഡുകളായ ഹുവാവേ ടെക്നോളജീസ്, ഷിയോമി കോര്‍പ്പ് എന്നിവയുടെ മുന്നേറ്റമാണ് ആഗോള കമ്പനികളെ ചൈനയില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്.