സ്വന്തം ലേഖകന്‍
കേരളത്തിലേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനായി എന്‍.ആര്‍.കെ. എമര്‍ജിങ് എന്‍റര്‍പ്രെനേഴ്സ് മീറ്റ് (നീം) ഇന്ന് ദുബായില്‍. പ്രവാസി നിക്ഷേപം ലക്ഷ്യമിട്ട് രജിസ്റ്റര്‍ ചെയ്ത ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് ഹോള്‍ഡിങ് ലിമിറ്റഡ് കമ്പനിയാണ് സംഗമം സംഘടിപ്പിക്കുന്നത്. ഗള്‍ഫ് മേഖലയിലെ നിക്ഷേപ ശൃംഖല കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും സംഗമം അവസരമൊരുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ സംഗമത്തില്‍ പങ്കെടുക്കും.
അടിസ്ഥാന സൗകര്യവികസനം, വിനോദസഞ്ചാരം, തുറമുഖം, വിമാനത്താവള സൗകര്യം, എന്‍ആര്‍ഐ ടൗണ്‍ഷിപ്, പൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനം, മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും നിര്‍മാണം തുടങ്ങിയ രംഗങ്ങളിലെ നിക്ഷേപ സാധ്യതകളാകും സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുക.

