സ്വന്തം ലേഖകന്‍
മഞ്ചേരി: പ്രമുഖ ബേബി കെയര്‍ ബ്രാന്‍ഡായ പോപ്പീസ് തങ്ങളുടെ ആദ്യ എക്സ്ക്ലൂസീവ് ഷോറൂം മഞ്ചേരിയില്‍ തുറന്നു. കോഴിക്കോട് റോഡിലെ ലാഡര്‍ മാളില്‍ പ്രവര്‍ത്തനം തുടങ്ങിയ ഷോറും സോഷ്യല്‍ മീഡിയ ലക്കി ഡ്രോയിലൂടെ തിരഞ്ഞെടുത്ത മാസ്റ്റര്‍ ഷോണ്‍ റെജി ഉദ്ഘാടനം ചെയ്തു. നവജാതശിശുക്കള്‍ മുതല്‍ ആറ് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ക്കൊപ്പം ബേബി സോപ്പ്, ബേബി വാഷ്, ഷാംപൂ, ഡയപ്പര്‍ തുടങ്ങി എല്ലാ പോപ്പീസ് ഉത്പന്നങ്ങളും ഇവിടെ ലഭ്യമാവും.
കുഞ്ഞുങ്ങളുടെ ആരോഗ്യത്തെയും ചര്‍മ്മത്തെയും സംരക്ഷിക്കുന്ന പോപ്പീസ് ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് അനുഭവിച്ചറിയാനുള്ള എക്സ്പീരിയന്‍സ് സെന്‍റര്‍ എന്ന നിലയിലാണ് ഷോറൂം ഒരുക്കിയിരിക്കുന്നത്. പോപ്പീസ് ഗ്രൂപ്പ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഷാജു തോമസ്, ഡയറക്ടര്‍ ലിന്‍ഡ പി ജോസ്, ജനറല്‍ മാനേജര്‍ ജെറുസെല്‍ കേഫാ ഫെന്‍സണ്‍, ആര്‍ട്ടിസ്റ്റ് മനു കള്ളിക്കാട് സംബന്ധിച്ചു.

