കേരള സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍ക്ക് ബഹ്റൈനില്‍ അവസരം

സ്വന്തം ലേഖകന്‍

 

കേരളത്തിലെ സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍ക്ക് ബഹ്റൈനില്‍ അവസരം. ഇതുമായി ബന്ധപ്പെട്ട് കേരള സ്റ്റാര്‍ട്ട് അപ് മിഷനും ബഹ്റൈന്‍ സാമ്പത്തിക വികസന ബോര്‍ഡും ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു. സ്റ്റാര്‍ട്ട് അപ് മിഷനും ബഹ്റൈന്‍ ഇക്കണോമിക് ഡവലപമെന്‍റ് ബോര്‍ഡും ഒപ്പിട്ട ധാരണ പ്രകാരം കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 100 ശതമാനം ഉടമസ്ഥതയോടെ ബഹ്റൈനില്‍ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ കഴിയും.

 

കേരള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അന്താരാഷ്ട്ര വിപണ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണ് ഈ ധാരണ. നേരത്തേ ബഹ്റൈന്‍ സന്ദര്‍ശിച്ച 40 ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് അവിടെ സ്ഥാപനം തുടങ്ങാന്‍ സാധിച്ചിട്ടുണ്ട്. ധാരണപ്രകാരം ബഹ്റൈനിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സമാനമായ സൗകര്യം നല്‍കും. മിഷന് കീഴില്‍ 18 പുതുസംരംഭങ്ങളാണ് ദുബൈ ജിടെക്സില്‍ പദ്ധതികളുമായി എത്തുന്നത്.