സ്വന്തം ലേഖകന്‍
മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇന്ത്യയിലെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനി. വെള്ളിയാഴ്ച ആദ്യമായി കമ്പനിയുടെ വിപണി മൂല്യം 9 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ആര്‍.ഐ.എല്‍. ഓഹരികള്‍ രണ്ട് ശതമാനത്തിലധികം ഉയര്‍ന്ന് റെക്കോര്‍ഡ് വിലയായ 1,428 രൂപ എന്ന ഉയരത്തിലെത്തി.
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കമ്പനിയാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്). രാജ്യത്തെ ഏറ്റവും വലിയ ഐടി സേവന കയറ്റുമതിക്കാരായ ടിസിഎസ് പരമാവധി മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനില്‍ എത്തി. ഇതുവരെ 8.61 ലക്ഷം കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം എച്ച്ഡിഎഫ്സി ബാങ്കാണ് മൂന്നാം സ്ഥാനത്താണ് (7 ലക്ഷം കോടി രൂപ).

