ബിസിനസ് ചെയ്യാന്‍ എളുപ്പമുള്ള രാജ്യങ്ങളില്‍ ഇന്ത്യ 63ാം സ്ഥാനത്ത്

സ്വന്തം ലേഖകന്‍

 

ബിസിനസ് ചെയ്യാന്‍ എളുപ്പമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് 63ാം സ്ഥാനം. മുന്‍വര്‍ഷത്തെ പട്ടികയിലുള്ള പത്ത് രാജ്യങ്ങളെ ഇന്ത്യ പിന്നിലാക്കി. വേള്‍ഡ് ബാങ്കിന്‍റെ 'ഈസി ഓഫ് ഡൂയിങ് ബിസിനസ് 2020' സര്‍വെയിലാണ് ഇന്ത്യയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. 190 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. കഴിഞ്ഞവര്‍ഷം ഇന്ത്യ 23 സ്ഥാനം മെച്ചപ്പെടുത്തി റാങ്കിങില്‍ 77ാം സ്ഥാനം നേടിയിരുന്നു. 2014ലെ 142ാം സ്ഥാനത്തുനിന്ന് 2019 എത്തിയപ്പോള്‍ 63ാം സ്ഥാനത്തേക്കാണ് ഇന്ത്യ ഉയര്‍ന്നത്. കെട്ടിടങ്ങള്‍, വെയര്‍ഹൗസുകള്‍ എന്നിവ നിര്‍മിക്കുന്നതിന് അനുമതി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചതാണ് ഇന്ത്യയ്ക്ക് മികച്ച റാങ്കിങ് നേടിക്കൊടുത്തത്. ഡല്‍ഹി, മുംബൈ എന്നീ നഗരങ്ങളെയാണ് സര്‍വെയ്ക്കായി പരിഗണിച്ചത്.