സ്മാര്‍ട്ട് വാച്ചുമായി വിപണി പിടിക്കാന്‍ ഷവോമി

സ്വന്തം ലേഖകന്‍

 

ആഗോള മൊബൈല്‍ വിപണിയില്‍ ചുരുങ്ങിയ കാലംകൊണ്ട് കരുത്തറിയിച്ചു കമ്പനിയാണ് ഷവോമി. ഇന്ത്യ, ചൈന പോലുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ വേരോട്ടമുള്ള കമ്പനി നിരവധി ഉല്‍പന്നങ്ങളാണ് പുറത്തിറക്കുന്നത്. ഈ ഉല്‍പന്നനിരയിലേക്കാണ് സ്മാര്‍ട്ട് വാച്ചും എത്തുന്നത്. ആപ്പിള്‍ വാച്ചുമായി സാമ്യമുള്ളതാണ് ഷവോമിയുടെ പുതിയ ഡിവൈസും. പുറത്തു വരുന്ന ആദ്യ സൂചനകള്‍ അനുസരിച്ച് 3ഡി ഗ്ലാസോട് കൂടി ബ്ലാക്ക്, സില്‍വര്‍ നിറങ്ങളില്‍ ഷവോമിയുടെ സ്മാര്‍ട്ട് വാച്ച് വിപണിയിലെത്തും. ഇ-സിം കണക്ടിവിറ്റിയും വാച്ചിനൊപ്പമുണ്ടാകുമെന്നാണ് സൂചന. ജി.പി.എസ്, എന്‍.എഫ്.സി, വൈ-ഫൈ, സ്?പീക്കര്‍ തുടങ്ങിയവയാവും മറ്റ് സവിശേഷതകള്‍.