പോപ്പീസ് എക്സ്പീരിയന്‍സ് ബ്രാന്‍ഡ് ഷോറൂം നവംബര്‍ ഒന്ന് മുതല്‍ കൊച്ചിയില്‍

സ്വന്തം ലേഖകന്‍

 

പ്രമുഖ ബേബി കെയര്‍ ബ്രാന്‍ഡായ പോപ്പീസ് ബിസിനസ് വിപുലീകരണത്തിന് ഒരുങ്ങുന്നു. ഇതിനോടനുബന്ധിച്ച് ബേബി കെയര്‍ ഉത്പന്നങ്ങളെല്ലാം അണിനിരക്കുന്ന എക്സ്പീരിയന്‍സ് ബ്രാന്‍ഡ് ഷോറൂമുകളുമായി റീട്ടെയില്‍ മേഖലയിലേക്ക് ചുവടുവയ്ക്കുകയാണ് പോപ്പീസ്. ഇത്തരത്തിലുള്ള ആദ്യ പോപ്പീസ് എക്സ്പീരിയന്‍സ് ബ്രാന്‍ഡ് ഷോറൂം ഇടപ്പള്ളി ഒബ്രോണ്‍ മാളിന് സമീപം കേരള പിറവി ദിനമായ നവംബര്‍ ഒന്നിന് ഉദ്ഘടനം ചെയ്യും. പ്രശസ്ത ബോളിവുഡ് ചൈല്‍ഡ് ആര്‍ട്ടിസ്റ്റായ ബാര്‍ബി ശര്‍മയാണ് ഉദ്ഘാടനം നിര്‍വഹിക്കുക. കൂടാതെ ഓണ്‍ലൈന്‍ സെലക്ഷനിലൂടെ തിരഞ്ഞെടുത്ത കുട്ടികളും ഉദ്ഘാടന ചടങ്ങിനെത്തും. കുഞ്ഞുങ്ങളുടെ ആരോഗ്യത്തെയും ചര്‍മ്മത്തെയും സംരക്ഷിക്കുന്ന പോപ്പീസ് ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് അനുഭവിച്ചറിയാനുള്ള എക്സ്പീരിയന്‍സ് സെന്‍റര്‍ എന്ന നിലയിലാണ് ഷോറൂമുകള്‍ ഒരുക്കുന്നത്.

 

നവജാതശിശുക്കള്‍ മുതല്‍ ആറ് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ക്കൊപ്പം ബേബി സോപ്പ്, ബേബി ഓയില്‍, ഷാംപൂ, ക്രീം, ഫാബ്രിക് വാഷ്, ഡയപ്പര്‍ തുടങ്ങി എല്ലാ ഉത്പന്നങ്ങളും ഇവിടെ ലഭ്യമാവും. ബേബി കെയര്‍ രംഗത്തെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു ഡിസംബറിനുള്ളില്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് പോപ്പീസ്. 2021 ഡിസംബറോടെ സ്വന്തം നിലയിലും ഫ്രാഞ്ചൈസിയായും 100 പോപ്പീസ് എക്സ്ക്ലൂസീവ് ഷോറൂമുകളാണ് വിവിധ രാജ്യങ്ങളിലായി ലക്ഷ്യമെന്ന് പോപ്പീസ് മാനേജിങ് ഡയറക്ടര്‍ ഷാജു തോമസ് പറഞ്ഞു.

 

ഇന്ത്യയില്‍ കുട്ടികള്‍ക്കായി ഒരു മികച്ച ബ്രാന്‍ഡ് ഇല്ല എന്ന തിരിച്ചറിവില്‍ 2004 ലാണ് പോപ്പീസ് തുടങ്ങുന്നത്. വൃത്തിഹീനമായ സ്ഥലങ്ങളില്‍, നിലവാരമില്ലാത്ത അസംസ്കൃത വസ്തുക്കള്‍ കൊണ്ടുണ്ടാക്കുന്ന കുഞ്ഞുടുപ്പുകള്‍ കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് മനസിലാക്കി ഏറ്റവും മികച്ച ആധുനിക സംവിധാനങ്ങളോടെ, കര്‍ശന പരിശോധനകളോടെയാണ് ഓരോ പോപ്പീസ് വസ്ത്രങ്ങളും പുറത്തിറങ്ങുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പോപ്പീസിന്‍റെ പ്രതിബദ്ധത ജനങ്ങള്‍ സ്വീകരിച്ചു. ഇന്ത്യയിലെ എല്ലാ സംസ്ഥാങ്ങള്‍ക്കും പുറമെ 36 രാജ്യങ്ങളിലേക്കും പോപ്പീസ് വസ്ത്രങ്ങള്‍ ഇപ്പോള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ യു.എസ് / കാനഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കിഡ്സ് വിയര്‍ കമ്പനി പോപ്പീസില്‍ നിക്ഷേപത്തിന് തയ്യാറായിട്ടുണ്ട്. വസ്ത്രങ്ങള്‍ക്ക് പുറമെ ഡയപ്പര്‍, ടോയ്സ് നിര്‍മാണത്തിനും പോപ്പീസ് ഈ വര്‍ഷം തുടക്കം കുറിക്കും. കിന്‍ഫ്ര പാര്‍ക്കില്‍ ഇക്കോ ഫ്രണ്ട്ലി ഫാക്ടറിയാണ് ഇതിനായി തയ്യാറാവുന്നത്. ഡെനിം വസ്ത്രങ്ങള്‍ക്കായി ബാംഗ്ലൂരില്‍ ഈ വര്‍ഷം ഫാക്ടറി തുറക്കും. ഇതോടെ 1800 പേര്‍ ജോലി ചെയ്യുന്ന പോപ്പീസില്‍ 1000 പേര്‍ക്ക് കൂടി ജോലി നല്‍കാന്‍ സാധിക്കും. വില്‍ക്കുന്ന ഓരോ ഉല്‍പ്പന്നങ്ങളില്‍ നിന്നും ഒരു രൂപ മാറ്റിവെച്ച് കുട്ടികളിലെ കാന്‍സര്‍ ബാധിതരെ സഹായിക്കാന്‍ ടി.ജി.തോമസ് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ച് പോപ്പീസ് രംഗത്തുണ്ട്. പോപ്പീസുമായി എല്ലാ കാലവും സഹകരിക്കുന്ന വ്യാപാരികളോടുള്ള കടപ്പാടിന്‍റെ ഭാഗമായി പോപ്പീസ് ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വില്‍പ്പനക്ക് പ്രാധാന്യം നല്‍കുന്നില്ല.

 

ബേബി കെയര്‍ രംഗത്ത് 15 വര്‍ഷത്തെ അനുഭവസമ്പത്തുള്ള പോപ്പീസ് 2020 ഡിസംബറോടെ എല്ലാ സംസ്ഥാനങ്ങളിലും എക്സ്പീരിയന്‍സ് ബ്രാന്‍ഡ് ഷോറൂമുകള്‍ ആരംഭിക്കാനും എല്ലാ റീട്ടെയില്‍ സ്റ്റോറുകളിലും പ്രൊഡക്ടുകള്‍ ലഭ്യമാക്കാനുമുള്ള ഒരുക്കത്തിലാണ്. ഇതോടെ 2023 ല്‍ ഹോള്‍സെയില്‍, ഗാര്‍മെന്‍റ്, റീട്ടെയില്‍, എങഇഏ, എക്സ്പോര്‍ട്ട് എന്നിവയിലായി 1000 കോടി വിറ്റുവരവാണ് കമ്പനി ലക്ഷ്യം വെക്കുന്നതെന്നും മാനേജിങ് ഡയറക്ടര്‍ ഷാജു തോമസ് പറഞ്ഞു. ഓര്‍ഗാനിക് രീതിയില്‍ കൃഷി ചെയ്യുന്ന കര്‍ഷകരില്‍ നിന്നും പരുത്തി ശേഖരിച്ച് അത് നൂലാക്കി അതില്‍ നിന്നും തയ്യാറാക്കുന്നവയാണ് പോപ്പീസ് വസ്ത്രങ്ങള്‍. കുട്ടികളുടെ ആരോഗ്യത്തിനോ ചര്‍മ്മത്തിനോ ഹാനികരമായ യാതൊന്നുമില്ലെന്ന് ഉറപ്പാക്കുന്ന 24 ക്വാളിറ്റി പരിശോധനകള്‍ക്ക് ശേഷമാണ് പോപ്പീസ് വസ്ത്രങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തുന്നത്. പ്രകൃതിദത്ത വര്‍ണങ്ങള്‍ മാത്രം ഉപയോഗിക്കുന്ന പോപ്പീസ് ഉത്പന്നങ്ങള്‍ കുട്ടികള്‍ക്ക് യാതൊരുവിധ അലര്‍ജിയും ഉണ്ടാക്കാത്തവയാണ്.

 

കുട്ടികള്‍ക്ക് സുരക്ഷിതമായ വിധത്തിലാണ് പോപ്പീസ് ഉടുപ്പുകള്‍ സിഡൈന്‍ ചെയ്തിരിക്കുന്നത്. ബട്ടണ്‍, സിപ്പ് തുടങ്ങിയവ കടിക്കാനോ വിഴുങ്ങാനോവുള്ള സാധ്യത പോപ്പീസ് വസ്ത്രങ്ങളില്‍ ഉണ്ടാവുകയില്ല. വസ്ത്രങ്ങളില്‍ പ്രകൃതിദത്ത വര്‍ണങ്ങള്‍ മാത്രം ഉപയോഗിക്കുന്നതിനാല്‍ കുട്ടികളുടെ ആരോഗ്യത്തെയും ചര്‍മ്മത്തെയും പോപ്പീസ് വസ്ത്രങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കുന്നു. 2022 ഓടെ ഐ.പി.ഒയ്ക്ക് തയ്യാറെടുക്കുകകൂടിയാണ് കമ്പനി. പോപ്പീസ് എക്സ്പീരിയന്‍സ് ബ്രാന്‍ഡ് ഷോറൂമുകള്‍ ഇന്ത്യയിലുടനീളം വ്യാപിപ്പിക്കും. തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട്, പെരിന്തല്‍മണ്ണ, തിരുവനന്തപുരം, ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍ ഡല്‍ഹി, കൊല്‍ക്കത്ത, ദുബായ്, ഖത്തര്‍ എന്നിവിടങ്ങളില്‍ 2020 ജൂണോടെ ബ്രാന്‍ഡഡ് ഷോറൂമുകള്‍ ഉപഭോക്താക്കള്‍ക്കായി തുറക്കും.