സ്വന്തം ലേഖകന്‍
നിലവിലുള്ള ഉപയോക്താക്കളെ പിടിച്ചുനിര്‍ത്താനും പുതിയവരെ ആകര്‍ഷിക്കാനും പോന്ന ഓഫറുമായി ബി.എസ്.എന്‍.എല്‍. അഞ്ച് മിനിറ്റില്‍ കൂടുതലുള്ള എല്ലാ വോയിസ് കോളുകള്‍ക്കും ബി.എസ്.എന്‍.എല്‍. ഇനി ഇങ്ങോട്ട് പണം നല്‍കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും മറ്റ് സര്‍വീസുകളെ പിന്നിലാക്കുക എന്ന ഉദ്ദേശ്യത്തിലാണ് പുതിയ തീരുമാനം. ഓരോ അഞ്ച് മിനിറ്റിനും ആറ് പൈസ വീതം നല്‍കാനാണ് നീക്കം. ബിഎസ്എല്‍ വയര്‍ലൈന്‍, ബ്രോഡ്ബാന്‍ഡ്, എഫ്.ടി.ടി.എച്ച്. ഉപയോക്താക്കള്‍ക്ക് ഈ ഓഫര്‍ ലഭ്യമാകും. ജിയോ അടുത്തിടെ ഉപയോക്താക്കളില്‍നിന്ന് മിനിറ്റിന് ആറ് പൈസ വീതം ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് ബി.എസ്.എന്‍.എല്ലിന്‍റെ നീക്കം.

