ആമസോണില്‍ ഇനി സിനിമാ ടിക്കറ്റും ബുക്ക് ചെയ്യാം

സ്വന്തം ലേഖകന്‍

 

ഇന്ത്യയില്‍ സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവുമായി ആമസോണ്‍. ബുക്ക് മൈ ഷോയുമായി ചേര്‍ന്നാണ് പുതിയ സേവനം ആരംഭിക്കുന്നത്. പ്രൈം അംഗങ്ങള്‍ക്കും അല്ലാത്തവര്‍ക്കും ഇത് ഉപയോഗിക്കാം. ആമസോണ്‍ ആപ്പിലെ ഷോപ്പ് ബൈ കാറ്റഗറിയില്‍ മൂവി ടിക്കറ്റ്സില്‍നിന്ന് ഈ സേവനം ലഭ്യമാകും. ബുക്ക് മൈ ഷോയിലുള്ള റിവ്യൂ, റേറ്റിങ്സ് ഇവയെല്ലാം ആമസോണിലും ലഭിക്കും.

 

ആമസോണ്‍ പേ ബാലന്‍സ്, ക്രഡിറ്റ് കാര്‍ഡ് എന്നിവയിലൂടെ പണം അടയ്ക്കാം. തുടക്കത്തില്‍ 20 ശതമാനം ക്യാഷ്ബാക്കും ലഭ്യമാണ്.ഒരാള്‍ക്ക് ഒരുതവണ മാത്രമാണ് ഓഫര്‍ ലഭിക്കുക. ബുക്ക് മൈ ഷോയുമായി ചേര്‍ന്നുള്ള പുതിയ സംരംഭം തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സഹായകരമാകുമെന്ന് ആമസോണ്‍ പേ ഡയറക്ടര്‍ അറിയിച്ചു.