മണി ട്രാന്‍സ്ഫറിന് പുതിയ ഫീച്ചറുമായി ഫെയ്സ്ബുക്ക്

സ്വന്തം ലേഖകന്‍

 

മണി ട്രാന്‍സ്ഫറിന് പുതിയ ഫീച്ചറുമായി ഫെയ്സ്ബുക്ക്. അമേരിക്കയിലാണ് ഈ പുതിയ സൗകര്യം കമ്പനി ലോഞ്ച് ചെയ്തിരിക്കുന്നത്. ഫെയ്സ്ബുക്ക് പേ എന്നാണ് പുതിയ ഫീച്ചറിന് പേര്. ഫെയ്സ്ബുക്കിന് പുറമെ വാട്ട്സാപ്പ്, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍ എന്നീ പ്ലാറ്റ്ഫോമുകളിലും ഈ ആപ്പ് ഉപയോഗിക്കാന്‍ കഴിയും.

 

അമേരിക്കന്‍ കമ്പനികളുടെ ഫണ്ട് റൈസിംഗ്, ഗെയിം വാങ്ങല്‍, ടിക്കറ്റുകള്‍, വ്യക്തിഗത പണ കൈമാറ്റം തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ക്ക് ഈ ആപ്പ് അധിഷ്ഠിത സംവിധാനം ഉപയോഗിക്കാന്‍ കഴിയും. ഇതിനു പുറമെ ഫെയ്സ്ബുക്കിലെ മാര്‍ക്കറ്റ് സ്പേസില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനും ഇതുവഴി കഴിയുമെന്ന് കമ്പനി അറിയിച്ചു.

 

എല്ലാ പ്രമുഖ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും ഇതില്‍ ഉപയോഗിക്കാം. ഇന്ത്യയില്‍ വാട്സാപ്പ് വഴി പുതിയ സംവിധാനം നടപ്പാക്കുമെന്ന് കമ്പനി അറിയിച്ചു. ഉപയോക്താക്കള്‍ക്ക് പ്രത്യേക സുരക്ഷക്കായി പ്രത്യേക പിന്‍ നമ്പര്‍, ബയോ മെട്രിക് തിരിച്ചറിയല്‍ തുടങ്ങിയ ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.