സ്വന്തം ലേഖകന്‍
അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ കേരളത്തെ ഇന്ത്യയിലെ ഗെയിമിങ് സാങ്കേതികവിദ്യയുടെ കവാടമാക്കാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍. ആ?ഗോള ഗെയിമിങ് കമ്പനിയായ യൂണിറ്റി ടെക്നോളജീസ് കൊച്ചിയില്‍ സംഘടിപ്പിച്ച യുണൈറ്റ് ഇന്ത്യ 2019 ഉച്ചകോടിയിലാണ് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സ്വപ്നപദ്ധതി അവതരിപ്പിച്ചത്. യൂണിറ്റി ടെക്നോളജീസുമായി ചേര്‍ന്ന് സ്റ്റാര്‍ട്ടപ് മിഷന്‍ മികവിന്‍റെ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. രണ്ടുവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍നിന്ന് 1000 ഗയിമിങ് പ്രൊഫഷണലുകളെ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു.
സംരംഭങ്ങള്‍ക്കാവശ്യമായ സഹായകപരിപാടികള്‍, ധനസഹായം, ആഗോള വിദഗ്ധരുടെ നേരിട്ടുള്ള ഉപദേശം എന്നിവ കൂടാതെ ഉല്‍പ്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍തന്നെ ഉപയോക്താക്കളാകുന്ന മെച്ചവും കേരളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. യൂണിറ്റി ടെക്നോളജീസിന്‍റെ ഏറ്റവും പുതിയ സാങ്കേതികവിദ്യയായ യൂണിവേഴ്സല്‍ റെന്‍ഡര്‍ പൈപ് ലൈന്‍, ഹൈ ഡെഫനിഷന്‍ റെന്‍ഡര്‍ പൈപ് ലൈന്‍ തുടങ്ങിയവയുടെ ഏറ്റവും പുതിയ പതിപ്പുകളും അവതരിപ്പിച്ചു.

