സ്വന്തം ലേഖകന്‍
പ്രമുഖ വിദേശ ധനവിനിമയ സ്ഥാപനമായ ലുലു ഇന്‍റര്‍നാഷണല്‍ എക്സ്ചേഞ്ചിന് ബ്രാന്‍ഡ് ഓഫ് ദ ഇയര്‍ പുരസ്കാരം. ഏറ്റവും മികച്ച ധനവിനിമയ വ്യവസായ സ്ഥാപനം എന്ന നിലയിലാണ് അവാര്‍ഡ്. ലണ്ടനില്‍ നടന്ന 2019 ലെ ലോക ബ്രാന്‍ഡിംഗ് അവാര്‍ഡിലാണ് ലുലു എക്സ്ചേഞ്ചിന് പുരസ്കാരം ലഭിച്ചത്.
യുഎഇയില്‍ മാത്രം 75 ലധികം ശാഖകളുള്ള ലുലു ഇന്‍റര്‍നാഷണല്‍ എക്സ്ചേഞ്ചിന് ആഗോളതലത്തില്‍ 180 ബ്രാഞ്ചുകളുണ്ട്. ആഗോള പണ കൈമാറ്റം, വിദേശനാണ്യം, ശമ്പള അഡ്മിനിസ്ട്രേഷന്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന നോണ്‍ ബാങ്കിംഗ് ധനകാര്യ സ്ഥാപനമായ ലുലു എക്സ്ചേഞ്ച് ഇതോടെ ഏറ്റവും വിശ്വസനീയമായ പേരുകളില്‍ ഒന്നായി മാറി.ലുലു എക്സ്ചേഞ്ചിന് ലോക പ്രശസ്ത ബ്രാന്‍ഡിംഗ് അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷിക്കുന്നുവെന്നും ഔദ്യോഗികമായി അംഗീകാരം ലഭിക്കുന്നത് വലിയ പദവിയാണെന്നും അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിച്ച ലുലു എക്സ്ചേഞ്ച് സി.ഇ.ഒ അദീബ് അഹമ്മദ് അഭിപ്രായപ്പെട്ടു.

