സ്വന്തം ലേഖകന്‍
പുതിയ അധ്യയനവര്‍ത്തേക്കായി കണ്‍സ്യൂമര്‍ഫെഡ് ആരംഭിച്ച സ്കൂള്‍ വിപണിയില്‍ വന്‍ തിരക്ക്. വിലക്കുറവില്‍ ഗുണമേന്മയുള്ള പാഠ്യ ഉപകരണങ്ങളാണ് സര്‍ക്കാര്‍ വിപണിയിലെത്തിച്ചത്. 478 പ്രാഥമിക സഹകരണ സംഘങ്ങളും 122 ത്രിവേണികളും ഉള്‍പ്പെടെ 600 വില്‍പ്പന കേന്ദ്രങ്ങളിലാണ് സ്കൂള്‍ വിപണി. ഗുണനിലവാരമുള്ള പേപ്പറും വിലക്കുറവുമുള്ള ത്രിവേണി നോട്ടുബുക്കിനാണ് ആവശ്യക്കാര്‍ കൂടുതല്‍. 24 മുതല്‍ 32 രൂപവരെയാണ് വില. സ്കൂള്‍ബാഗുകള്‍ക്ക് 40 ശതമാനം വരെ വിലക്കുറവുണ്ട്. വിവിധ കമ്പനികളുടെ ഇന്‍സ്ട്രമെന്‍റ് ബോക്സ്, ടിഫിന്‍ ബോക്സ്, വാട്ടര്‍ ബോട്ടില്‍ എന്നിവയും കുറഞ്ഞ വിലയില്‍ ലഭിക്കും. മാരാരിക്കുളം കുടുംബശ്രീയുടെ ഈടുറ്റതും വര്‍ണാഭവുമായ 'മാരാരി' കുടയും കണ്ണൂര്‍ ദിനേശിന്‍റെ കുടകളും വിപണിയിലുണ്ട്.
700 ഇനം സഷ്രേനറി സാധനങ്ങള്‍ക്ക് 15 മുതല്‍ 50 ശതമാനംവരെ വിലക്കുറവുണ്ട്. 16 കോടിയുടെ വില്‍പ്പന ഇത്തവണ ലക്ഷ്യമിടുന്നു. നാലുകോടി രൂപയുടെ സഷ്രേനറി സാധനങ്ങളും 12 കോടിയുടെ നോട്ട് ബുക്കുകളും വില്‍പ്പനയ്ക്കെത്തിച്ചു. 55 ലക്ഷം രൂപയുടെ വില്‍പ്പനയുമായി ഇത്തവണ തൃശൂരാണ് മുന്നില്‍. 2018ല്‍ 500 കേന്ദ്രങ്ങളിലൂടെ എട്ടു കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്. ജൂണ്‍ 30 വരെ വിപണി സജീവമായിരിക്കും.

