സ്വന്തം ലേഖകന്‍
2020ല്‍ നിരവധി പുതിയ ഫീച്ചറുകളാണ് മെസേജിങ് ആപ്ലിക്കേഷനായ വാട്സ് ആപില്‍ വരാനിരിക്കുന്നത്. ഡാര്‍ക്ക് മോഡ്, സ്വയം നശിക്കുന്ന മെസേജുകള്‍ തുടങ്ങി വാട്സ് ആപിലെ ഫീച്ചറുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം വാട്സ് ആപിലേക്ക് പരസ്യവും 2020ല്‍ എത്തിയേക്കും. സ്റ്റാറ്റസ് ബാറില്‍ പരസ്യം നല്‍കാനാണ് വാട്സ് ആപിന്‍െറ പദ്ധതി. ഇതോടെ ഫേസ്ബുക്കിനും ഇന്‍സ്റ്റാഗ്രാമിനും ശേഷം ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സ് ആപിലേക്കും പരസ്യങ്ങളെത്തും. സുഹൃത്തുക്കള്‍ ഷെയര്‍ ചെയ്യുന്ന സ്റ്റാറ്റിസിനൊപ്പം വാട്സ് ആപ് ഉപയോക്താകള്‍ക്ക് ഇനി പരസ്യവും കാണാനാവും. പരസ്യത്തില്‍ സ്വയ്പ്പ് ചെയ്താല്‍ കമ്പനിയുടെ വെബ്സൈറ്റിലേക്ക് പോകാന്‍ സാധിക്കുന്ന വിധമാണ് ക്രമീകരണം.

