സ്വന്തം ലേഖകന്‍
പ്രമുഖ ബേബി കെയര്‍ ബ്രാന്‍ഡായ പോപ്പീസ് ബേബി കെയര്‍ എക്സ്പീരിയന്‍സ് സെന്‍റര്‍ കണ്ണൂര്‍ താണ ഭീമ ജ്വല്ലറിക്ക് എതിര്‍വശം പ്രവര്‍ത്തനം ആരംഭിച്ചു. സോഷ്യല്‍ മീഡിയ കാമ്പയിനില്‍ പങ്കെടുത്ത 32000 കുഞ്ഞുങ്ങളില്‍ നിന്ന് നറുക്കെടുത്ത് വിജയിയായ ബേബി കാഷ്വി ഉദ്ഘാടനം ചെയ്തു. കണ്ണൂരിലെ ശരത് പ്രേമന്‍ - കാവ്യ ദമ്പതികളുടെ മകളാണ്. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത മത്സരാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ പോപ്പീസ് ചെയര്‍മാര്‍ ഷാജു തോമസ് വിതരണം ചെയ്തു. 2020 ല്‍ 100 എക്സ്പീരിയന്‍സ് സെന്‍ററുകളാണ് പോപ്പീസ് ലക്ഷ്യമിടുന്നത്. ബേബി കെയര്‍ ഉത്പന്നങ്ങള്‍, അഞ്ചുവയസ് വരെയുള്ള കുട്ടികള്‍ക്കും അമ്മമാര്‍ക്കുമുള്ള വസ്ത്രങ്ങള്‍, ടോയ്ലറ്ററീസ്, കളിപ്പാട്ടങ്ങള്‍ തുടങ്ങിയ ലോകനിലവാരത്തിലുള്ള ഉത്പന്നങ്ങളാണ് പോപ്പീസ് എക്സ്പീരിയന്‍സ് സെന്‍ററില്‍ ഒരുക്കിയിട്ടുള്ളത്. പോപ്പീസ് ചെയര്‍മാന്‍ ഷാജു തോമസ്, ഡയറക്റ്റര്‍ ഷിജു തോമസ്, എ ജി എമ്മുമാരായ നാഗരാജ്, പ്രമീഷ് വി.എസ്, എച്ച് ആര്‍ മാനേജര്‍ വിനോദ് നായര്‍, റീട്ടെയില്‍ മാനേജര്‍ മനു, ഷൈജു മാത്യു, ടി.ജി. റെജി പങ്കെടുത്തു.

