സ്വന്തം ലേഖകന്‍
റീട്ടെയില്‍ രംഗത്തെ വമ്പന്മാരായ വാള്‍മാര്‍ട്ട് ഇന്ത്യയിലെ സേവനം അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുന്നതായി ഇക്കണോമിക് ടൈംസ്. വാള്‍മാര്‍ട്ട് ഇന്ത്യയില്‍ പുതിയ സ്റ്റോര്‍ വിപുലീകരണ പദ്ധതികള്‍ നിര്‍ത്തിവയ്ക്കുകയാണെന്നും ഇതിന്‍റെ ഭാഗമായി ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നത് തുടരുമെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിനകം പുറത്താക്കപ്പെട്ട എക്സിക്യൂട്ടീവുകളില്‍ സോഴ്സിംഗ്, അഗ്രി-ബിസിനസ്, അതിവേഗം നീങ്ങുന്ന ഉപഭോക്തൃ വസ്തുക്കള്‍ എന്നിവയിലുടനീളമുള്ള വൈസ് പ്രസിഡന്‍റുമാരും പുതിയ സ്റ്റോര്‍ ലൊക്കേഷനുകള്‍ കണ്ടെത്തുന്നതിനുള്ള ഉത്തരവാദിത്തമുള്ള റിയല്‍ എസ്റ്റേറ്റ് ടീമും പിരിച്ചുവിടപെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്കയിലെ ആസ്ഥാനമായുള്ള കമ്പനി ഇന്ത്യയിലെ കച്ചവടത്തില്‍ ഭാവി കാണുന്നില്ലെന്നും ഇതിന്‍റെ ഭാഗമായി കമ്പനി 2018 ല്‍ 16 ബില്യണ്‍ ഡോളറിന് വാങ്ങിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമ് ഫ്ലിപ്കാര്‍ട്ടുമായി ലയിപ്പിക്കാനോ അവര്‍ക്കു വില്‍ക്കാനോ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രാദേശിക സ്റ്റോര്‍ ഉടമകളെ സംരക്ഷിക്കുന്നതിനായി ആഗോള ഉപഭോക്തൃ ബ്രാന്‍ഡുകള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് ഇന്ത്യയിലെ ഒരു ദശാബ്ദക്കാലത്തെ പോരാട്ടത്തിന് ശേഷം ആഗോള സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്മാരായ വാള്‍മാര്‍ട്ട് ഇന്ത്യയില്‍ നിന്നും പടിയിറങ്ങുന്നത്.

