നാച്ചുറല്‍ സ്ട്രോയുമായി ബ്ലസിങ്ങ് പാം

സ്വന്തം ലേഖകന്‍

 

പ്ലാസ്റ്റിക്ക് സ്ട്രോയിക്ക് പകരക്കാരനായ നാച്യൂറല്‍ സ്ട്രോ ഇറക്കി മാര്‍ക്കറ്റില്‍ ശ്രദ്ധ നേടുകയാണ് ബ്ലസിങ്ങ് പാം പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ്. അഗ്രി വേസ്റ്റുകള്‍ യൂസ്ഫുള്‍ ഇക്കോ ഫ്രണ്ട്ലി പ്രൊഡക്ടുകളാക്കി മാറ്റുക എന്ന ലക്ഷ്യമിട്ട് തുടങ്ങിയ യാത്ര എത്തിയത് തെങ്ങോലയില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന സ്ട്രോയുടെ വിജയത്തിലാണ്.

 

സ്റ്റീം ചെയ്ത് ഓല ആന്‍റി ഫങ്കല്‍ ആക്കിയ ശേഷമാണ് പ്രോസസിങ്ങുകള്‍ നടക്കുന്നതെന്നും 6 മണിക്കൂറിന് മുകളില്‍ ഏത് ലിക്വിഡിലും സ്ട്രോ ഇട്ട് വെക്കാമെന്നും കമ്പനി സി.ഇ.ഒ. സജി വര്‍ഗീസ് വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുക എന്ന ഉദ്ദേശത്തോടെ ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് സ്ട്രോ ഉണ്ടാക്കുന്നതിനുള്ള പരിശീലനവും കമ്പനി നല്‍കിയിട്ടുണ്ട്. ഒരു ഓലയില്‍ നിന്നും 200 മുതല്‍ 300 സ്ട്രോ വരെ നിര്‍മ്മിക്കുന്നുണ്ട്. ഇവയ്ക്ക് 12 മാസം വരെ ലൈഫും കമ്പനി ഉറപ്പ് നല്‍കുന്നു.