ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ സാംസങ്ങിനെ പിന്തള്ളി വിവൊ രണ്ടാം സ്ഥാനത്ത്

സ്വന്തം ലേഖകന്‍

 

ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ സാംസങ്ങിനെ പിന്തള്ളി വിവൊ രണ്ടാം സ്ഥാനത്തേക്ക്. 2019ലെ നാലാം പാദത്തിലാണ് വിവൊ രണ്ടാമതെത്തിയത്. വിപണിയില്‍ 21 ശതമാനം ഓഹരി വിവൊ നേടിയപ്പോള്‍ സാംസങ്ങിന് 19 ശതമാനം മാത്രമേ നേടാനായുള്ളൂ. 27 ശതമാനം ഓഹരിയുമായി ഷവൊമിയാണ് ഒന്നാമത്. ആദ്യ അഞ്ച് സ്ഥാനക്കാരില്‍ ഒപ്പോയും റിയല്‍മീയും പെടുന്നു. യഥാക്രമം 12, എട്ട് എന്നിങ്ങനെയാണ് ഇവയുടെ വിപണി.

 

ഓഹരി. 2019 അവസാനത്തോടെ 134 ശതമാനം വളര്‍ച്ചയാണ് വിവൊ കാഴ്ചവച്ചത്. സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ പുതിയ കണ്ടുപിടിത്തങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമമെന്ന് വിവൊ ഇന്ത്യാ അധികൃതര്‍ പറഞ്ഞു. നിലവില്‍ രാജ്യത്താകെ 70,000 ഔട്ട്ലെറ്റാണ് വിവൊയ്ക്കുള്ളത്.