ഇനി പറക്കും ടാക്സിയും

സ്വന്തം ലേഖകന്‍

ലോകത്തിലെ ആദ്യ ഇലക്ട്രിക് എയര്‍ ടാക്സിയുടെ പരീക്ഷണം വിജയം. ജര്‍മന്‍ കമ്പനിയായ ലിലിയമാണ് അഞ്ചു പേര്‍ക്ക് ഇരിക്കാവുന്ന ഇലക്ട്രിക് ടാക്സി പുറത്തിറക്കിയിരിക്കുന്നത്. ഡ്രോണ്‍ ഉപയോഗിച്ചോ പൈലറ്റിനോ നിയന്ത്രിക്കാനാകുന്ന രീതിയിലാണ് ടാക്സി. മണിക്കൂറില്‍ 300 കിലോമീറ്റര്‍ ദൂരം പിന്നീടാന്‍ കഴിവുള്ളതാണ് പറക്കും ടാക്സി.

ഒരു തവണ ചാര്‍ജ് ചെയ്താല്‍ ഒരു മണിക്കൂര്‍ ടാക്സി സഞ്ചരിക്കും. 36 ഇലക്ട്രിക് ജെറ്റ് എന്‍ജിനുകളാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. 2025 മുതല്‍ ലോകത്തെമ്പാടും ടാക്സി പ്രചാരത്തിലാകുമെന്നും കമ്പനി വ്യക്തമാക്കി. കാറിനേക്കാള്‍ അഞ്ചു മടങ്ങ് വേഗവും ബൈക്കിനേക്കാള്‍ കുറഞ്ഞ ശബ്ദവുമായിരിക്കും എയര്‍ക്രാഫ്രിനുണ്ടാകുക. അഞ്ചു സീറ്റുള്ള ഈ എയര്‍ക്രാഫ്രില്‍ ഗിയര്‍ബോക്സ്, പ്രൊപ്പല്ലര്‍, വാല്‍, റഡര്‍ എന്നിവയൊന്നുമില്ല, പരിസ്ഥിതിക്ക് അപകടവുമില്ല, മലിനീകരണവുമില്ല.