സ്വന്തം ലേഖകന്‍
ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ട ഏറ്റവും സുരക്ഷിതമായ നിക്ഷേപം എന്നതിനേക്കാള്‍ പരമ്പരയായി കൈമാറ്റം ചെയ്യപ്പെടുന്ന ആസ്തി എന്ന നിലയ്ക്ക് കൂടി ഇന്ത്യക്കാര്‍ക്ക് സ്വര്‍ണം വിശേഷപ്പെട്ടതാണ്. 11/ 05/ 1994 ലെ സര്‍ക്കാര്‍ സര്‍ക്കുലറില്‍ ആദായ നികുതി പരിശോധനകളൊ പിടിച്ചെടുക്കലോ ഇല്ലാതെ, കൈവശം വെയ്ക്കാവുന്ന സ്വര്‍ണത്തിന്‍റെ അളവ് വ്യക്തമാക്കിയിട്ടുണ്ട്.
ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് കൈവശം വെയ്ക്കാവുന്ന സ്വര്‍ണാഭരണത്തിന്‍റെ അളവ് ഇങ്ങനെയാണ്. അവിവാഹിത 250 ഗ്രാം (31.25 പവന്‍), അവിവാഹിതന്‍ 100 ഗ്രാം (12.5 പവന്‍), വിവാഹിത 500 ഗ്രാം (62.5 പവന്‍), വിവാഹിതന്‍ 100 ഗ്രാം (12.5 പവന്‍) എന്നിങ്ങനെയാണ് സൂക്ഷിക്കാവുന്നത്.

