അരവിന്ദ് കൃഷ്ണ ഐ.ബി.എം.മേധാവി

സ്വന്തം ലേഖകന്‍

 

ഐ.ബി.എം. മേധാവിയായി ഇന്ത്യന്‍ വംശജനായ അരവിന്ദ് കൃഷ്ണ. അമേരിക്കയിലെ മുന്‍ സിഇഒ വിര്‍ജീനിയ റെമേറ്റിക്ക് പകരക്കാരനായിട്ടാണ് ഐടി വിദഗ്ദ്ധനായ അരവിന്ദ് കൃഷ്ണ ചുമതലയേറ്റത്. 40 വര്‍ഷത്തെ സേവന കാലാവധി പൂര്‍ത്തിയാക്കിയ ശേഷമാണ് വിര്‍ജീനിയ വിരമിക്കുന്നത്. 57കാരനായ അരവിന്ദിന് നിലവില്‍ ഐബിഎം വൈസ് പ്രസിഡന്‍റ് സ്ഥാനത്തിന് പുറമേ ക്ലൗഡ് ആന്‍റ് കോഗ്നിറ്റീവ് സോഫ്റ്റ്വെയര്‍ വിഭാഗത്തിന്‍റെ ചുമതലയുമുണ്ട്. ക്ലൗഡ് വിഭാഗത്തിന്‍റെ ചുമതലയും അരവിന്ദിനാണ്.