സ്വന്തം ലേഖകന്‍
സംസ്ഥാന നാളികേര വികസന കോര്‍പറേഷന്‍റെ കേരജം വെളിച്ചെണ്ണ വിപണിയിലെത്തി. വെളിച്ചെണ്ണയുടെ വിപണനോദ്ഘാടനവും ഓണ്‍ലൈന്‍ വിതരണോദ്ഘാടനവും മന്ത്രി വി എസ് സുനില്‍ കുമാര്‍ നിര്‍വഹിച്ചു. നാളികേര വ്യവസായ മേഖല നേരിടുന്ന പ്രധാന പ്രതിസന്ധി വിപണിയിലെ വ്യാജന്‍മാരാണെന്ന് മന്ത്രി പറഞ്ഞു. വ്യാജ വെളിച്ചെണ്ണ ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് നഷ്ടത്തിലായിരുന്ന സ്ഥാപനങ്ങളാണ് കേര ഫെഡും നാളികേര വികസന കോര്‍പറേഷനും. എന്നാല്‍, ഇന്ന് രണ്ടു സ്ഥാപനവും ലാഭത്തിലാണ്. വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിച്ച് മേഖലയെ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

