സ്വന്തം ലേഖകന്‍
വിപ്രോ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ അസിം പ്രേംജി വിരമിക്കുന്നു. 53 വര്‍ഷം വിപ്രോയെ നയിച്ച അസിം പ്രേംജി മാനേജിംഗ് ഡയറക്ടര്‍, എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ജൂലൈ 30 ന് ഒഴിയും. എങ്കിലും നോണ്‍എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഫൗണ്ടര്‍ ചെയര്‍മാന്‍ എന്നീ പദവികളില്‍ പ്രേംജിയുണ്ടാകും
അസിം പ്രേംജിയുടെ മകന്‍ റിഷാദ് പ്രേംജി പുതിയ എക്സിക്യൂട്ടീവ് ചെയര്‍മാനാകും. വിപ്രോ സിഇഒ ആബിദലി നീമൂച്ച്!*!വാലക്കാണ് മാനേജിംഗ് ഡയറക്ടറുടെ ചുമതല. ഓഹരിയുടമകളുടെ അംഗീകാരം ലഭിച്ചതിന് ശേഷമായിരിക്കും കമ്പനിയുടെ തലപ്പത്തെ മാറ്റങ്ങള്‍.
കുടുംബത്തിന്‍റെ ചെറുകിട വനസ്പതി നിര്‍മ്മാണ സ്ഥാപനത്തെ 850 കോടി ഡോളര്‍ മൂല്യമുള്ള ഐടി കമ്പനിയായി വളര്‍ത്തിയ പ്രേംജി രാജ്യത്തെ ഏറ്റവും ഉദാരമതിയായ ശതകോടീശ്വരന്‍ കൂടിയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ 1.45 ലക്ഷം കോടി രൂപയാണ് അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം നീക്കിവെച്ചത്. വിപ്രോയിലെ തന്‍റെ കുടുംബത്തിന്‍റെ 67 ശതമാനം ഓഹരിയാണ് ഇതിനായി നല്‍കുന്നത്.
വിപ്രോ അടുത്ത ഘട്ടത്തില്‍ കൂടുതല്‍ വളര്‍ച്ചയുമായി മുന്നോട്ട് പോകുമെന്നും റിഷാദിന്‍റെ നേതൃത്വത്തില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അസിം പ്രേംജി വ്യക്തമാക്കി. ആഗോള സാങ്കേതികവിദ്യ വ്യവസായത്തെക്കുറിച്ചുള്ള അറിവും തന്ത്രപ്രധാനമായ മേഖലകളിലെ ലീ!*!ഡര്‍ഷിപ്പ് അനുഭവങ്ങളും വിപ്രോയെ നയിക്കാന്‍ റിഷാദ് പ്രേംജിയെ യോഗ്യനാക്കുന്നു. നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളാണ് അസിം പ്രേംജി ഫൗണ്ടേഷന്‍ നടത്തുന്നത്.
വിപ്രോയുടെ 43 ശതമാനം ഓഹരി വിഹിതം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കി വെക്കുകയും ഗ്രാമങ്ങളിള്‍ വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി വേണ്ട പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു. വിപ്രോയിലെ ഏറ്റവും കൂടുതല്‍ ഓഹരി ഉടമകളുടെ താല്‍പര്യങ്ങള്‍ക്കും അടിസ്ഥാന സാമൂഹ്യ ലക്ഷ്യങ്ങള്‍ക്കും അനുസരിച്ച് പ്രവര്‍ത്തിക്കുന്നാല്‍ പുതിയ എക്സിക്യുട്ടീവ് ചെയര്‍മാനായി സ്ഥാനം ഏറ്റെടുക്കുന്ന റിഷാദ് പ്രേംജിയ്ക്ക് കഴിയുമെന്നാണ് ഓഹരി ഉടമകളുടെ വിശ്വാസം.

