സ്വന്തം ലേഖകന്‍
പെട്രോളും ഡീസലും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാക്കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഇതിനുള്ള നിര്‍ദേശങ്ങളടങ്ങിയ മന്ത്രിസഭാകുറിപ്പ് തയ്യാറായി. സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റ് കച്ചവടസ്ഥാപനങ്ങളിലും പെട്രോളും ഡീസലും വില്‍ക്കുന്നതിനുള്ള ചട്ടങ്ങള്‍ ലഘൂകരിക്കുന്ന നിര്‍ദേശങ്ങളാണ് ഇതിലുള്ളത്. വൈകാതെ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് വരും.പുതിയ സര്‍ക്കാരിന്‍റെ ആദ്യ നൂറുദിന പരിപാടിയില്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇന്ധന വ്യാപാരത്തിലെ കുത്തക കമ്പനികളായ ഫ്യൂച്ചര്‍, റിലയന്‍സ് എന്നിവര്‍ക്കും ചില്ലറവ്യാപാരത്തിലേക്ക് ഇറങ്ങേണ്ടി വരും. കമ്പനികള്‍ക്ക് ചില്ലറവില്‍പ്പന വിപണിയിലേക്കിറങ്ങാനുള്ള മൂലധന ചെലവിലും കുറവുവരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

