അമേരിക്കയിലെ ഏറ്റവും മികച്ച 10 സി.ഇ.ഒമാരില്‍ രണ്ട് ഇന്ത്യക്കാര്‍

സ്വന്തം ലേഖകന്‍

അമേരിക്കയിലെ ഏറ്റവും മികച്ച പത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍മാരുടെ (സി.ഇ.ഒ) പട്ടികയില്‍ രണ്ട് ഇന്ത്യക്കാര്‍. അഡോബ് സി.ഇ.ഒ. ശന്തനു നാരായന്‍, മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ലയുമാണ് ആദ്യ പത്തില്‍ ഇടംപിടിച്ച ഇന്ത്യക്കാര്‍. ഇരുവരും യഥാക്രമം അഞ്ച്, ആറ് സ്ഥാനങ്ങളിലാണ്. ഫെയ്സ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അന്‍പത്തിയഞ്ചാം സ്ഥാനത്തുവന്ന ലിസ്റ്റിലാണ് രണ്ട് ഇന്ത്യക്കാര്‍ ആദ്യ പത്തില്‍ ഇടംപിടിച്ചത്.

 

അമേരിക്കയിലെ വിവിധ കമ്പനി ജീവനക്കാര്‍ വോട്ടെടുപ്പിലൂടെയാണ് മികച്ച സി.ഇ.ഒമാരെ തിരഞ്ഞെടുത്തത്. സിലിക്കണ്‍ വാലിയിലെ പ്രമുഖ സോഫ്ട് വെയര്‍ കമ്പനിയായ വി. എം. വെയറിന്‍റെ സി.ഇ.ഒ പാട്രിക് ഗാല്‍സിംഗറാണ് ലിസ്റ്റില്‍ ഒന്നാമന്‍. കഴിഞ്ഞ വര്‍ഷത്തെ സര്‍വേയില്‍ എഴുപത്തിയെട്ടാം സ്ഥാനത്തായിരുന്നു ഗാല്‍സിംഗര്‍. ഇന്ത്യക്കാരനും ഗൂഗ്ള്‍ സി.ഇ.ഒയുമായ സുന്ദര്‍ പിച്ച നാല്‍പ്പത്തിയാറാം സ്ഥാനത്താണ്.