ലോകകപ്പ് ക്രിക്കറ്റ് കിരീടം ഇംഗ്ലണ്ടിന്

സ്വന്തം ലേഖകന്‍

ലോകകപ്പ് ക്രിക്കറ്റ് കിരീടം ഇംഗ്ലണ്ടിന്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഫൈനലില്‍ ടൈയും സൂപ്പര്‍ ഓവറും കഴിഞ്ഞു ബൗണ്ടറികളുടെ മികവിലാണ് ഇംഗ്ലണ്ട് കന്നി കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് എട്ടിന് 241 റണ്‍സെടുത്തു. മറുപടിക്കെത്തിയ ഇംഗ്ലണ്ടിന്‍റെ പോരാട്ടം അവസാന പന്തില്‍ 241ല്‍ അവസാനിച്ചു. കളി സൂപ്പര്‍ ഓവറില്‍. സൂപ്പര്‍ ഓവറില്‍ ഇംഗ്ലണ്ടിനായി ജോസ് ബട്ലറും ബെന്‍ സാക്ര്സേും ഇറങ്ങി. പന്തെറിയാന്‍ ന്യൂസിലന്‍ഡ് പേസര്‍ ബോള്‍ട്ടും. വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് 15 റണ്ണെടുത്തു.

 

ന്യൂസിലന്‍ഡിനായി ജിമ്മി നീഷവും മാര്‍ടിന്‍ ഗുപ്ടിലും. പന്തെറിഞ്ഞത് ജോഫ്ര ആര്‍ച്ചെര്‍. രണ്ടാമത്തെ പന്തില്‍ നീഷം സിക്സര്‍ പായിച്ചു. ഒടുവില്‍ ഒരു പന്തില്‍ രണ്ട് റണ്ണായി ലക്ഷ്യം. ഗുപ്ടിലിന് കൃത്യമായി ബാറ്റില്‍ കൊണ്ടില്ല. രണ്ടാം റണ്ണിനുള്ള ശ്രമം റണ്ണൗട്ടില്‍ കലാശിച്ചു. ന്യൂസിലന്‍ഡ് 1-15. ബൗണ്ടറികളുടെ എണ്ണത്തിലെ മുന്‍തൂക്കം ഇംഗ്ലണ്ടിനെ ചാമ്പ്യന്മാരാക്കി. 98 പന്തില്‍ 84 റണ്ണുമായി പുറത്താകാതെനിന്ന ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് ഫൈനലിലെ മികച്ച താരം. സൂപ്പര്‍ ഓവറിലും സ്റ്റോക്സ് തിളങ്ങി. ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ടൂര്‍ണമെന്‍റിലെ മികച്ച താരമായി.