സ്വന്തം ലേഖകന്‍
2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോളിനുള്ള യോഗ്യതാ റൗണ്ടില്‍ ഇന്ത്യ കടുത്ത ഗ്രൂപ്പില്‍. ഗ്രൂപ്പ് ഇയിലാണ് ഇന്ത്യ. ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഖത്തര്‍, ബംഗ്ലാദേശ്, ഒമാന്‍, അഫ്ഗാനിസ്ഥാന്‍എന്നിവരും ഗ്രൂപ്പിലുണ്ട്. ലോകകപ്പ് യോഗ്യതയ്ക്കുള്ള രണ്ടാം റൗണ്ടാണിത്.എട്ട് ഗ്രൂപ്പുകളിലായി അഞ്ച് ടീമുകള്‍ മത്സരിക്കുന്ന യോഗ്യതാ റൗണ്ടില്‍ ആദ്യമെത്തുന്ന എട്ട് ടീമുകളും നാല് മികച്ച രണ്ടാം സ്ഥാനക്കാരും മൂന്നാം റൗണ്ടിന് യോഗ്യത നേടും. ഈ 12 ടീമുകളും 2023ല്‍ നടക്കുന്ന എഷ്യന്‍ കപ്പിന് യോഗ്യത നേടും.
ആതിഥേയ രാജ്യമെന്ന നിലയില്‍ ഖത്തറിന് നേരിട്ട് യോഗ്യതയുള്ളതിനാല്‍ മൂന്നാം റൗണ്ടില്‍ അവര്‍ കളിക്കില്ല. ഗ്രൂപ്പില്‍ രണ്ടാമതെത്തിയാല്‍ ഇന്ത്യക്ക് ഗ്രൂപ്പ് ജേതാക്കളായി മന്നോട്ടു പോകാം. ഫിഫ റാങ്കിങ്ങില്‍ 101ാമതാണ് ഇന്ത്യ. ബംഗ്ലാദേശ് (183), ഒമാന്‍ (86), അഫ്ഗാനിസ്ഥാന്‍ (149), ഖത്തര്‍ (55) എന്നിങ്ങനെയാണ് ഗ്രൂപ്പിലെ മറ്റു ടീമുകളുടെ റാങ്കിങ്.സെപ്തംബര്‍ അഞ്ച് മുതല്‍ അടുത്ത വര്‍ഷം ജൂണ്‍ ഒമ്പത് വരെയാണ് യോഗ്യതാ മത്സരങ്ങള്‍. പുതിയ പരിശീലകന്‍ ഇഗര്‍ സ്റ്റമിച്ചിനു കീഴില്‍ ഇന്ത്യന്‍ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പ് ഉടന്‍ തുടങ്ങും.

