ഇതിഹാസ പട്ടികയില്‍ സച്ചിനും

സ്വന്തം ലേഖകന്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്‍റെ മഹാരഥന്മാരുടെ (ഹാള്‍ ഓഫ് ഫെയിം) പട്ടികയില്‍. ദക്ഷിണാഫ്രിക്കന്‍ പേസ് വിസ്മയം അലന്‍ ഡൊണാള്‍ഡ്, ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റര്‍ കാതറിന്‍ ഫിറ്റ്സ്പാട്രിക്ക് എന്നിവരും ഈ ബഹുമതിക്ക് അര്‍ഹരായി. ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഈ ബഹുമതി നല്‍കുക.

 

ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഇടംപിടിക്കുന്ന ആറാമത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് സച്ചിന്‍. ബിഷന്‍സിങ് ബേദി, കപില്‍ദേവ്, സുനില്‍ ഗാവസ്കര്‍, അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് സച്ചിന് മുന്‍പ് ഈ ബഹുമതി നേടിയിട്ടുള്ള ഇന്ത്യക്കാര്‍. ഐസിസി നിയമപ്രകാരം വിരമിച്ച് അഞ്ച് വര്‍ഷത്തിനശേഷമാണ് ഹാള്‍ ഓഫ് ഫെയിം ബഹുമതിക്ക് പരിഗണിക്കുക.