സ്വന്തം ലേഖകന്‍
ലോകകപ്പ് ക്രിക്കറ്റിന് തുടക്കം. ഇന്ന് പകല്‍ മൂന്നിന് ഓവല്‍ ഗ്രൗണ്ടില്‍ ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടും. ഏകദിന ക്രിക്കറ്റിലെ ഒന്നാം റാങ്കുകാരായ ഇംഗ്ലണ്ട് ഏറ്റവും മികച്ച ബാറ്റിംഗ് നിരയുമായാണ് ഇത്തവണ എത്തുന്നത്. ആതിഥേയരായി കന്നി കിരീടം നേടുകയെന്നതാണ് ഇംഗ്ലീഷ് ടീമിന്‍റെ ലക്ഷ്യം. ജാസണ്‍ റോയ്ڊജോണി ബെയര്‍സാേ ഓപ്പ്രണിങ് കൂട്ടുകെട്ടില്‍ ഇംഗ്ലണ്ട് ഒരുപാട് സ്വപ്നങ്ങള്‍ നെയ്യുന്നുണ്ട്. ഇയോവിന്‍ മോര്‍ഗന്‍, ജോ റൂട്ട്, ജോസ് ബട്ലര്‍, മൊയീന്‍ അലിയും കൂടി ചേരുന്നതോടെ ഇംഗ്ലണ്ട് ഏറ്റവും മികച്ച ബാറ്റിംഗ് നിരയാവുന്നു. ജോഫ്ര ആര്‍ച്ചെര്‍, ആദില്‍ റഷീദ് എന്നിവരടങ്ങുന്ന ബൗളിംഗ് ഡിപ്പാര്‍ട്മെന്‍റും ശക്തം.
എല്ലാ കാലത്തും നിര്‍ഭാഗ്യം വഴിതടയാറുള്ള ദക്ഷിണാഫിക്ക ഇത്തവണ രണ്ടും കല്‍പ്പിച്ചാണ്. വിക്കറ്റ് കീപ്പര്‍ ക്വിന്‍റണ്‍ ഡി കോക്കാണ് ദക്ഷിണാഫ്രിക്കയുടെ ഈ ലോകകപ്പിന്‍റെ താരം. ഹാഷിം അംലയും ക്യാപന്‍്ര ഡു പ്ലെസിസും ഡേവിഡ് മില്ലറും ബാറ്റിങ്ങില്‍ കരുത്താകും. പേസര്‍ സയ്ര്ന്‍െ പരിക്കുകാരണം പിന്മാറിയത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയാണ്. സയ്ര്ന്െ പകരം യുവ പേസര്‍ കഗീസോ റബാദയാണ് ബൗളിങ് നിരയെ നയിക്കുക. ലുന്‍ഗി എന്‍ഗിഡിക്കൊപ്പം ഐ പി എല്‍ സൂപ്പര്‍ താരം ഇമ്രാന്‍ താഹിര്‍ കൂടി ചേരുന്നതോടെ ആഫ്രിക്കന്‍ ടീമിന്‍റെ ഏറുകാരും റെഡി. രണ്ട് ക്രിക്കറ്റ് ശക്തികളുടെ നേര്‍ക്കനേര്‍ പോരാട്ടം ലോകകപ്പ് ഉദ്ഘാടന മത്സരം ആവേശകരമാക്കും എന്നാണ് കരുതുന്നത്. മുന്‍ ചാമ്പ്യന്മാരയ ഇന്ത്യ, ഓസ്ട്രേലിയ, പാകിസ്ഥാന്‍, ശ്രീലങ്ക, വെസ്റ്റിന്‍ഡീസ്, ന്യുസിലാന്‍ഡ്, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാന്‍ ടീമുകളും അണിനിരക്കുന്ന ഇത്തവണത്തെ ലോകകപ്പ് ജൂലൈ 14 ന് ലോര്‍ഡ്സില്‍ നടക്കുന്ന കലാശപ്പോരാട്ടത്തോടെയാണ് സമാപനമാവുക.

